E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

'എംപ്ലോയ്‌മെന്റ് എന്നാല്‍ പണി’; ശ്രീറാം വെങ്കിട്ടരാമന് ആശംസയുമായി പ്രശാന്ത് നായര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prsanth-nair
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവികുളം സബ്കലക്ടർ  സ്ഥാനത്തു നിന്നു മാറ്റിയ ശ്രീറാം വെങ്കിട്ടരാമന് ആശംസകൾ അർപ്പിച്ച് പ്രശാന്ത് നായർ ഐഎഎസ്.സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രശാന്ത്നായർ ആശംസ നേർന്നത്. പണ്ട് ഈയ്യുള്ളവനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍. എംപ്ലോയ്‌മെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും. നൂറുനൂറാശംസകള്‍. പ്രശാന്ത് നായർ കുറിച്ചു.

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോയ ശ്രീറാമിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം ശക്തമായിരുന്നു. മുഖംനോക്കാതെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രദ്ധിച്ചിരുന്ന ശ്രീറാമിനെതിരെ ഇടതുനേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകുകയും ചെയ്തിരുന്നു.മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടു കത്തുനൽകിയതോടെയാണ് ശ്രീറാമിനെതിരായ പ്രതിഷേധം വർധിച്ചത്. 

സർക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോം സ്റ്റേ നടത്തിയിരുന്നയാൾക്കാണ് ഒഴിപ്പിക്കൽ‍ നോട്ടിസ് നൽകിയത്. ഇത് ആയുധമാക്കി സബ് കലക്ടർക്കെതിരെ ചിലർ മുഖ്യമന്ത്രിയെ സമീപിച്ചു. മന്ത്രി എം.എം. മണിയെക്കൂടാതെ എസ്. രാജേന്ദ്രൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ജില്ലയിലെ ചില സിപിഐ നേതാക്കളും നിവേദനം നൽകാൻ മുന്നിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലും ശ്രീറാമിനു വിമർശനം നേരിടേണ്ടി വന്നിരുന്നു.എന്നാൽ ശ്രീറാം വെങ്കിട്ടരാമന്റെ നടപടി ശരിവയ്ക്കുന്ന തീരുമാനമാണു ഹൈക്കോടതി കൈക്കൊണ്ടത്. ഇതേത്തുടർന്ന് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകുമെന്ന് സിപിഐയും നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീറാമിനെ സ്ഥലംമാറ്റുന്നത്. . പ്രേം കുമാർ ദേവികുളം സബ്കലക്ടറാകും. .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :