നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരായ പഴയ പരാതി പൊലീസ് വീണ്ടും പരിശോധിക്കുന്നു. രണ്ടുവർഷം മുൻപ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. ഇതിന്റെ ഫയല്‍ ഹാജരാക്കാൻ എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടു. പരാതിയിൽ കേസ് റജിസ്റ്റര്‍ ചെയ്യുകയോ കാര്യമായ അന്വേഷണം നടക്കുകയോ ചെയ്തിരുന്നില്ല. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണ് വിഷയം പരിശോധിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് നടപടി.
Advertisement