കെഎസ്ആർടിസി പെന്‍ഷന്‍കാരുടെ ദുരിതം മനോരമ ന്യൂസിലുടെ പുറത്തുവന്നതിനു പിന്നാലെ ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ 130 കോടി അനുവദിച്ചു. ഇന്നുതന്നെ പണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാമാസവും നല്കുന്ന 30 കോടിക്ക് പുറമേയാണിത് . കെ.എസ്.ആര്.ടി.ക്ക് ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വായ്പ അനുവദിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ധനം വാങ്ങാന്‍ പോലും സര്‍ക്കാര്‍ പണം നല്‍കേണ്ട സ്ഥിതിയാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും മൂന്നുമാസത്തിനകം പരിഹാരമുണ്ടാക്കുമെന്നും മന്ത്രി തിരുവല്ലയില്‍ പറഞ്ഞു. കെഎസ്ആർടിസിയിലെ ഒരുമാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി നല്‍കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. പത്തനംതിട്ടയിലെ കേസ് തീര്‍പ്പായാല്‍ പെന്ഷന് കുടിശികയും പരിഗണിക്കുമെന്നും തോമസ്ചാണ്ടി വിശദമാക്കി.
Advertisement