എണ്‍പതാം പിറന്നാളാഘോഷിക്കുന്ന വയലാര്‍ രവിക്ക് ആദരമര്‍പ്പിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃനിരയുടെ സംഗമം. വിദ്യാര്‍ഥി ജീവിതകാലത്തെ നല്ല ഓര്‍മകള്‍ പങ്കുവച്ചാണ് എ.കെ.ആന്റണി ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ പിറന്നാളാഘോഷവേദിയെ സജീവമാക്കിയത്.
എറണാകുളത്തെ പഠനകാലത്ത് ,വയലാര്‍ രവി രഹസ്യമായി കൊണ്ടുനടന്നിരുന്ന പ്രണയം കണ്ടുപിടിച്ച കഥ പറഞ്ഞാണ് രവിയുടെ പിറന്നാളാഘോഷ വേദിയില്‍ എ.െക.ആന്റണി ചിരിപടര്‍ത്തിയത്. വയലാര്‍ രവിയുടെ വിവാഹം അതീവ രഹസ്യമായി നടത്തിയ കാര്യം ഓര്‍ത്തെടുത്ത് ഉമ്മന്‍ചാണ്ടി.
പഴയ കാലത്തെ കെഎസ്്യു യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായിരുന്ന പോലുളള ആത്മബന്ധം പുതിയ തലമുറയിലെ ചെറുപ്പക്കാര്ക്കിടയിലുമുണ്ടായാല് കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് പിറന്നാളുകാരന്റെ ഉപദേശം. ഒന്നിച്ചിരുന്ന് പിറന്നാള്‍ സദ്യയുമുണ്ടാണ് കൊച്ചിയില്‍ കൂടിയ കോണ്‍ഗ്രസ് നേതൃനിര മടങ്ങിയത്.