ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നുവെന്ന് വ്യക്തമായി തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ലൊക്കേഷിനിലുണ്ടായിരുന്നവരുടെ മൊഴി എടുത്തേക്കും. സെല്‍ഫിയിലുള്‍പ്പെട്ട ക്ലബ് ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ രഹസ്യമൊഴിക്കായി പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ജിന്‍സന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.
Advertisement