നാട്ടിൽ വ്യവസായം കൊണ്ടുവരാൻ ശ്രമിച്ച സരിത എസ്. നായർ എന്തു കുറ്റമാണു ചെയ്തതെന്നു മന്ത്രി ജി.സുധാകരൻ. അവരെ ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടത്. മാധ്യമങ്ങൾ സരിതയ്ക്കു പിന്നാലെ പാഞ്ഞത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അവർ നല്ലകാര്യമല്ലേ ചെയ്തത്.
നല്ല വ്യവസായത്തിനു വേണ്ടി തുറന്ന ചർച്ചയ്ക്കു ശ്രമിച്ചതു കുറ്റമാണോ. സ്ത്രീകളെ അപകടത്തിലാക്കി ആസ്വദിക്കുന്നത് മനോവൈകല്യമാണെന്നും സുധാകരൻ പറഞ്ഞു. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ നടത്തിയ നിർധന വിദ്യാർഥികളെ സഹായിക്കുന്ന ജ്യോതിർഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.