കലാഭവന്‍ മണി ജീവിച്ചിരുന്നെങ്കില്‍ തന്റേയും ദിലീപിന്റേയും നിരപരാധിത്വം തെളിയിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നുവെന്ന് സംവിധായകന് നാദിര്‍ഷ. മണിയുടെ അന്ത്യയാത്രയുടെ ചിത്രത്തോടൊപ്പം ഫെയ്സ്ബുക്കില്‍ ചേര്‍ത്ത പോസ്റ്റിലാണ് നാദിര്‍ഷയുടെ പരാമര്‍ശം. മണിയുടെ ഫോണ്‍ നമ്പറിലേക്ക് വെറുതേ വിളിച്ചുനോക്കിയെന്നും നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിനുതാഴെയുള്ള പ്രതികരണങ്ങളില്‍ ഏറെയും നാദിര്ഷക്കെതിരായ വിമര്‍ശനങ്ങളാണ്.
Advertisement