E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:13 PM IST

Facebook
Twitter
Google Plus
Youtube

കോലഞ്ചേരി പള്ളിത്തര്‍ക്കം: യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളി ഭരിക്കേണ്ടത് 1934 ലെ സഭാ ഭരണഘടന പ്രകാരമാണെന്ന് കോടതി ഉത്തരവിട്ടു. 1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. 

ആയിരത്തിതൊളളായിരത്തി പതിമൂന്നിലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തളളിയതോടെയാണ് യാക്കോബായ സഭ പരമോന്നതിയെ കോടതിയിലെത്തിയത്. ആയിരത്തി തൊളളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ സുപ്രീംകോടതിയുടെ തന്നെ വിധി ചൂണ്ടിക്കാട്ടിയാണ് ഒാര്‍ത്തഡോക്സ് സഭയുടെ എതിര്‍വാദം. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പളളിഭരണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ വിധി. കോലഞ്ചേരിയില്‍ മാത്രമല്ല, തര്‍ക്കം തുടരുന്ന മറ്റ് പളളികളിലും ഇരുസഭകളും അവകാശവാദമുന്നയിച്ചിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, അശോക്ഭൂഷന്‍ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസില്‍ നേരത്തേ വാദം കേട്ടത്. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷന്‍ കേസു കേള്‍ക്കുന്നതിനെതിരെ യാക്കോബായ സഭ കോടതിയില്‍ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ, ഇരുസഭകള്‍ക്കും ആരാധന നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവുമിട്ടു. അവകാശതര്‍ക്കത്തില്‍ ഇന്ന് കോടതി വിധി പറയുന്നതോടെ ആരാധനയുടെ കാര്യത്തിലും തീരുമാനമാകും. 

പ്രതീക്ഷിച്ച വിധിയെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. എന്നാല്‍ കേസില്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി അന്തിമമായി കരുതുന്നില്ലെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലസ് പറഞ്ഞു. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഒാര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്ക് മുന്നില്‍ പ്രകടനം നടത്തി. 

പ്രതീക്ഷിച്ച വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിവിധി അടിസ്ഥാനമാക്കി സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ബാവ കോട്ടയത്ത് പറഞ്ഞു. 

ഇപ്പോഴത്തെ വിധി അന്തിമമായി കരുതുന്നില്ലെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലസ് പറഞ്ഞു. സഭാ സുന്നഹദോസ് ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മെത്രാപ്പോലീത്ത മനോരമ ന്യൂസിനോട് പറഞ്ഞു. 

സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഒാര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്ക് മുന്നില്‍ പ്രകടനം നടത്തി. വൈദികരുടെയും പള്ളി ട്രസ്റ്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :