E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബ്ലാക്ക്മെയ്‌ലിങ് കേസിൽ പ്രതിയായിരുന്ന നടി; മലയാള സിനിമയിലെ അറിയാക്കഥകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

actress.jpg.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് രണ്ടു ദിവസമായി കേരളം ചർച്ചചെയ്യുന്നത്. നടിയെ ആക്രമിച്ചത്, പിടിയിലായ പ്രതി പ്രമുഖ നടനുനേരെ വിരൽ ചൂണ്ടി പണം ആവശ്യപ്പെട്ടത്, നടനിൽനിന്നു പൊലീസ് മൊഴിയെടുത്തത് എന്നു തുടങ്ങി പരസ്പരം അനുകൂലിച്ചും എതിർത്തും ആക്ഷേപിച്ചും ഉയരുന്ന പ്രസ്താവനകൾവരെ ചർച്ചയാകുന്നു. ബോളിവുഡിലും മറ്റും സംഘർഷങ്ങളും സംഘട്ടനങ്ങളും ഭീഷണികളും മാഫിയാ സാന്നിധ്യവുമൊക്കെ പുതുമയല്ലെങ്കിലും മലയാള സിനിമയിൽ മുമ്പ് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ലെന്നു പഴയകാല സിനിമാ പ്രവർത്തകർ പറയുന്നു. ബോളിവുഡ് സിനിമകളുടെ വഴിയേ ആണോ മലയാള സിനിമയുടെയും പോക്ക്? 

ഗുണ്ടാ ഡ്രൈവർ 

സിനിമ - ഗുണ്ടാ - റിയൽ എസ്റ്റേറ്റ് സംഘങ്ങൾ മലയാള സിനിമയിൽ വാഴുന്നുവെന്നു കെ.ബി.ഗണേഷ് കുമാർ എംഎൽഎയാണ് ഈയിടെ പറഞ്ഞത്. മുൻപും ഇവിടെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളുണ്ടെന്നായിരുന്നു ഗണേഷ് കുമാറിന്റെ അന്നത്തെ വെളിപ്പെടുത്തൽ. താരങ്ങളുടെ സ്വകാര്യ സെക്യൂരിറ്റിമാരായും ഡ്രൈവർമാരായും റിയൽ എസ്റ്റേറ്റ് മേൽനോട്ടക്കാരായും ലൊക്കേഷനിൽ സുരക്ഷയൊരുക്കുന്നവരായുമാണ് ഗുണ്ടാസംഘങ്ങൾ സിനിമയിൽ കടക്കുന്നത്. സ്ഥലക്കച്ചവടങ്ങളിൽ താരങ്ങളുടെയും നിർമാതാക്കളുടെയും ബെനാമികളായി അവതരിക്കുന്നതും ഗുണ്ടകൾതന്നെയാണ്. ലഹരി ഉപയോഗം വർധിച്ചതോടെയാണു ഗുണ്ടാസംഘങ്ങൾ സിനിമയിൽ കൂടുതൽ പിടിമുറുക്കിത്തുടങ്ങിയതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. 

താരത്തെക്കാൾ മെഗാ താരം 

ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ഇപ്പോൾ മലയാള സിനിമയുടെ പ്രധാന ലോക്കേഷനുകൾ. പ്രാദേശിക സംഘങ്ങളുടെ ശല്യവും കാണികളുടെ തിരക്കും ഒഴിവാക്കാൻ പലപ്പോഴും ലൊക്കേഷനുകളിൽ ഗുണ്ടകളെത്തന്നെയാണു സിനിമക്കാർ സുരക്ഷാജോലി ഏൽപിക്കുന്നത്. ഷൂട്ടിങ്ങിനു കാവൽ നിന്നവർ പലരും ഫൈറ്റ് സീനുകളിൽ മുഖം കാണിച്ചു സിനിമയിൽ കയറിപ്പറ്റി. വന്നുവന്ന് ഇതിൽ ചിലരെയൊക്കെ സിനിമക്കാർക്ക് ഒഴിവാക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടെന്നു പറയുന്നു. ക്രിക്കറ്റ് പ്രമേയമാക്കി സിനിമയെടുത്ത സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിൽ രണ്ടു ഫ്രീക്കൻമാരെ അഭിനയിക്കാൻ ആവശ്യമുണ്ടായിരുന്നു. 

രണ്ടുപേരെ കണ്ടെത്തി ഷൂട്ടിങ് തുടങ്ങി. വൈകാതെ ഇതിലൊരാളെ മാലമോഷണക്കേസിൽ പൊലീസ് പിടികൂടി. 100 പവൻ സ്വർണമാണ് ഇയാൾ ഉൾപ്പെട്ട സംഘത്തിൽനിന്നു പൊലീസ് കണ്ടെടുത്തത്. മാലമോഷണ പരമ്പരയിലെ നായകനായിരുന്നു സിനിമയിൽ അഭിനയിക്കാൻ വന്നത്.പൊലീസ് വെരിഫിക്കേഷനുള്ള ഡ്രൈവർമാരെ മാത്രമേ താരങ്ങൾ ജോലിക്കു നിയമിക്കാവൂ എന്നാണു വയ്പ്. എന്നാൽ, പുതുതായി വരുന്ന താരങ്ങൾക്കുവരെ ഡ്രൈവർമാരെ സംഘടിപ്പിച്ചു കൊടുക്കുന്നതു ഗുണ്ടാസംഘങ്ങളാണെന്നാണ് ആരോപണം. 

വണ്ടി ഓടിക്കുന്നതിൽ ഒതുങ്ങുന്നില്ല സിനിമയിലെ ചില ഡ്രൈവർമാരുടെ ജോലി. ഇഷ്ടമില്ലാത്ത നടന്റെ സിനിമ കൂവിത്തോൽപിക്കാൻ ക്വട്ടേഷൻ നൽകുക, ജൂനിയേഴ്സിനെ ഒതുക്കുക, റിയൽ എസ്റ്റേറ്റ് ഏർപ്പാടുകൾ, ഫാൻസ് ക്ലബ് നടത്തിപ്പ് തുടങ്ങി ഒട്ടേറെപ്പണികൾ ഇവർ ചെയ്യുന്നുണ്ട്. ഇതിനൊക്കെ ശേഷിയുള്ളവരെയാണു പലർക്കും ഡ്രൈവർമാരായി വേണ്ടത്. ഇടക്കാലത്തു വന്ന നടീനടൻമാരാണ് ഇത്തരക്കാരെ തിരഞ്ഞെടുത്തു ജോലിക്കു വയ്ക്കാൻ തുടങ്ങിയത്. മിക്കവരും താരങ്ങളുടെ രഹസ്യം സൂക്ഷിപ്പുകാർ കൂടിയായതിനാൽ പല സെറ്റുകളിലും താരങ്ങളെക്കാൾ വലിയ ജാഡ ഡ്രൈവർമാർക്കാണത്രേ. 

പെട്ടി എടുക്കുന്നതൊക്കെ പണ്ട് 

നടിയെ അപമാനിച്ച കേസിൽ പ്രതിയായ പൾസൾ സുനി എന്ന സുനിൽകുമാർ നാൽപതിലധികം സിനിമകളിൽ സഹകരിച്ചുവെന്നാണു വിവരം. രണ്ടു താരങ്ങളുടെയും ഒരു നിർമാതാവിന്റെയും ഡ്രൈവറായ ഇയാളെ സ്വഭാവദൂഷ്യംമൂലം ഇവർ പുറത്താക്കിയെങ്കിലും ഇയാൾ വീണ്ടും എങ്ങനെ സിനിമാ മേഖലയിൽ എത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചില ന്യൂജനറേഷൻ സംവിധായകരുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി പാർട്ടികൾക്കു ലഹരി വസ്തുക്കൾ എത്തിക്കുന്നതിനുള്ള ചുമതലയും മലയാള സിനിമയിൽ ചില ഡ്രൈവർമാർക്കാണെന്നു പറയുന്നു.

താരത്തിന്റെ പെട്ടി എടുത്തവർക്കും മുറിക്കു കാവൽ നിന്നവർക്കുമാണ് പണ്ടൊക്കെ മലയാള സിനിമയിൽ അവസരം കിട്ടിയിരുന്നത്. പുതുതായി മലയാള സിനിമയിൽ കാസ്റ്റിങ് ഡയറക്ടർ എന്ന തസ്തിക വന്നെങ്കിലും പുതുമുഖങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായാണു ചിലർ അതിനെ ഉപയോഗിച്ചതെന്നു പരാതി ഉയർന്നുകഴിഞ്ഞു. 

ഡയലോഗ് വേണ്ട 

കൊച്ചി നഗരത്തിൽ ഈയിടെ നടന്ന സിനിമക്കാരുടെ കൂട്ടായ്മയിൽ വിമതശബ്ദം ഭയന്ന് 22 ഗുണ്ടകളെയാണു ബൗൺസേഴ്സ് എന്ന േപരിൽ ഹോട്ടലിന്റെ പുറത്തു നിർത്തിയിരുന്നത്. സിനിമക്കാരുടെ മിക്ക ഫോറങ്ങളിലും എന്തെങ്കിലും ഒറ്റയാൾ ശബ്ദങ്ങൾ ഉയർന്നു വന്നാൽ അതിനെ അടിച്ചമർത്തുകയാണു ചെയ്യുന്നത്. ഡ്രൈവർമാരുടെ സംഘടന ഫെഫ്കയിൽ ഉണ്ടായിരുന്നെങ്കിലും അതു പിളർന്ന് ഇല്ലാതായി. തൊടുപുഴയിലെ ഷൂട്ടിങ്ങിനിടയിൽ യൂണിയനിൽ ഇല്ലാത്ത ഡ്രൈവർ വണ്ടി ഓടിക്കാൻ പാടില്ലെന്നു നിലപാട് എടുത്തതോടെ യൂണിയൻതന്നെ ഇല്ലാതാവുകയായിരുന്നു. 

ഡ്രൈവർമാർ വില്ലൻമാരായ ഒട്ടേറെ സംഭവങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ടെന്നു വനിതാ താരങ്ങൾ തുറന്നുപറഞ്ഞുകഴിഞ്ഞു. കോഴിക്കോട്ട് ഹോട്ടലിലേക്കു പോകുന്ന വഴി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നു വനിതാ താരം വെളിപ്പെടുത്തിയിരുന്നു. പൊലീസിൽ പരാതി നൽകാത്തതിനാൽ നടപടി ഉണ്ടായില്ല. ഏറെ അവാർഡുകൾ വാങ്ങിക്കൂട്ടിയ ചിത്രം കൊച്ചി നഗരത്തിലെ കോളനിയിൽ ചിത്രീകരിക്കാൻ ഗുണ്ടാസംഘത്തിനു പണം നൽകിയ കഥയും മലയാള സിനിമയ്ക്കു പറയാനുണ്ട്. 

കള്ളനോട്ടുകേസിലെ പ്രതിയും ബ്ലാക്ക്മെയ്‌ലിങ് കേസിലെ പ്രതികളുമൊക്കെ താരങ്ങൾക്കിടയിലുമുണ്ട്. ഒരു ബ്ലാക്ക്മെയ്‌ലിങ് കേസിൽ പ്രതിയായിരുന്ന നടി അവസാന താരസംഘടനാ യോഗത്തിലും ഉണ്ടായിരുന്നുവെന്നതാണു കൗതുകം. മലയാള സിനിമയിലെ തെറ്റായ ഇത്തരം പ്രവണതകൾ സിനിമയിലുള്ളവർ ചേർ‌ന്നു മുളയിലേ നുള്ളിയില്ലെങ്കിൽ ബോളിവുഡിലെപ്പോലെ കാര്യങ്ങളെല്ലാം ഗുണ്ടാ – മാഫിയാ സംഘങ്ങൾ തീരുമാനിക്കുന്ന സ്ഥിതി ഇവിടെയും വരുമെന്നു സിനിമാ മേഖലയിലെ പലരും ഭയപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :