മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തെ തളളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒട്ടേറെ യോഗം ചേര്‍ന്നതാണെന്നും ഇനിയെന്തിനാണ് യോഗമെന്നും കാനം ചോദിച്ചു. ഇനിയുള്ള യോഗങ്ങളില്‍ വേണ്ടിവന്നാല്‍ പങ്കെടുക്കുമെന്നായിരുന്നു റവന്യു മന്ത്രിയുടെ പ്രതികരണം. റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്നു പറഞ്ഞ് പ്രശ്നം ലഘൂകരിക്കാനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ശ്രമം
ഹൈക്കോടതിയിലുളള പ്രശ്നത്തില്‍ യോഗം കൊണ്ട് കാര്യമില്ലെന്നും ഒരു സ്ഥലം ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കിയത് റദ്ദാക്കാനാണ് നീക്കമെങ്കില്‍ പറ്റില്ലെന്നും കാനം രാജേന്ദ്രന് കോട്ടയത്ത് പറഞ്ഞു
ഇന്നത്തെ യോഗതീരുമാനത്തിന് അനുസരിച്ചാകും ഭാവി തീരുമാനിക്കുകയെന്ന് റവന്യുമന്ത്രി പ്രതികരിച്ചു. റവന്യൂമന്ത്രിക്ക് മറ്റ് പരിപാടികള്‍ ഉള്ളതുകൊണ്ടാകാം യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം, സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി