E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഫേസ് ബുക്കിൽ മോശം പരാമർശം: പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhagyalakshmi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫേസ് ബുക്കിൽ മോശം പരാമർശം നടത്തിയ ആൾക്കെതിരെ പൊട്ടിത്തെറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ് ബുക്കില് ‍ഭാഗ്യലക്ഷ്മി കവർ ഫോട്ടോ ആയി ഇട്ടിരിക്കുന്നത് മക്കളോടൊപ്പമുള്ള ചിത്രമാണ്. ഇതിനെ അപഹസിച്ചാണ് ഷിബു പുരയിടം എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഭാഗ്യലക്ഷമ്ിയോടാപ്പം ഫോട്ടോയിലുള്ളത് മകനാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് വളരെ മോശമായ രീതിയിലാണ് ഇയാൾ ഫേസ്ബുക്കിൽ ഭാഗ്യലക്ഷ്മിയെ അപമാനിച്ചത്. ഇൗ പ്രായത്തിലും ഇവർ എന്താണ് ചെയ്യു‌ന്നതെന്നും അയാൾ ചോദിച്ചു. 

എന്നാൽ, ഇതിന് ഫേസ്ബുക്കിലൂടെ തന്നെ ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ചോദ്യം ഉന്നയിച്ചയാളുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പ്രിന്റ് സ്ക്രീൻ സഹിതമാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഒപ്പം മക്കളുടെ കൂടെയുള്ള കുറെ ഫോട്ടോകളും അവർ പോസ്റ്റ് ചെയ്തത്. 

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സുഹൃത്തുക്കളേ,

അമ്മക്കും മക്കൾക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ എന്ന്..ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തിൽ ഞാനേതോ ആണുങ്ങളുടെ കൂടെ...എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടിൽ...ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്കാരത്തിന് ഇവനുളള ഭാഷയില്ല.


‘ഇന്നലെ ഷിബു പുരയിടം എന്ന ഒരു വൃത്തികെട്ടവൻ എന്നെയും എന്റെ മക്കളെയും ചേർത്ത് ഒരു വൃത്തികെട്ട പോസ്റ്റിട്ടപ്പോൾ സത്യത്തിൽ ആദ്യം എനിക്ക് വല്ലാത്ത സങ്കമാണുണ്ടായത്.കരച്ചിൽ വന്നു..ഏതെങ്കിലും അന്യ പുരുഷനെ ചേർത്താണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെങ്കിൽ പോടാ എന്റെ ഇഷ്ടം എന്ന് ഒരു കമന്റിൽ ഞാൻ വലിച്ചെറിയും..ഇത് പക്ഷേ എന്റെ മക്കൾ..

അവർക്ക് ഞാനും എനിക്കവരും മാത്രമുളള ഒരു ജീവിതമാണ് ഞങ്ങളുടെ.അതാണ് എനിക്ക് താങ്ങാൻ വയ്യാതായത്...പിന്നീട് തോന്നി അയ്യേ കുട്ടിക്കാലം മുതൽ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ കടന്ന് വന്നവളാണ് ഞാൻ.എല്ലാം ചിരിച്ചുകൊണ്ട് ഒറ്റക്ക് നേരിട്ടവളാണ്...ഇതെന്ത് ചീള് കേസ്.ഇവനൊരു കൃമി.. എന്ന് കരുതി ഇവനെയങ്ങനെ വെറുതേവിടാൻ ഞാൻ തയാറല്ല..

ഉടനേ രാത്രി തന്നെ ഐജി മനോജ് എബ്രഹാം സാറിനെ വിളിച്ചു.കാര്യം പറഞ്ഞു. പരാതി ഫയൽ ചെയ്തു...എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്, എത്രയെത്ര പേരാണ് എന്നെ സമാധാനപ്പെടുത്തിയത്..എനിക്ക് വേണ്ടി എന്തും ചെയ്യാൻ മുന്നിട്ടിറങ്ങിയത്...അതും ആൺപെൺ വ്യത്യാസമില്ലാതെ ചേച്ചീ ഞങ്ങളുണ്ട് വിഷമിക്കരുത് എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.–ഭാഗ്യലക്ഷ്മി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :