രോഗികളെ പിടിക്കാനും പിഴിയാനും സ്വകാര്യ സ്കാന്‍ സെന്ററുകളുടെ പ്രധാന ആശ്രയം ഡോക്ടര്‍മാര്‍ തന്നെ. ഡോക്ടര്‍മാര്‍ക്ക് കമ്മിഷന് നല്‍കില്ല എന്നു തീരുമാനിച്ച സ്കാന്‍ സെന്ററിന്റെ വരുമാനം കുത്തനെ ഇടിഞ്ഞത് ഇതിന് തെളിവ്. നിരക്ക് കുറച്ചും ക്യാംപുകള്‍ സംഘടിപ്പിച്ചുമാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനവ്യാപകമായി സ്കാന്‍ സെന്റര്‍ ശൃംഖലയുള്ള പ്രമുഖ ഡയഗ്നോസ്റ്റിക് സ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ഡോക്ടര്‍മാര്‍ക്ക് കമ്മിഷന് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഫലം എംആര്‍ഐ സ്കാനിങ്ങിന് മറ്റ് സ്കാന്‍ സെന്ററുകളില്‍ ശരാശരി അന്‍പത് രോഗികളെത്തുമ്പോള്‍ ഇവിടെ പത്തോ പതിനഞ്ചോപേര്‍ മാത്രമേ എത്താറുള്ളൂ. കമ്മിഷന് നല്‍കാത്ത സ്കാന്‍ സെന്ററുകളിലേക്ക് രോഗികള്‍ പോകുന്നതിനെ ഡോക്ടര്‍മാര്‍തന്നെ നിരുല്സാഹപ്പെടുത്തും.
കമ്മിഷന് നല്‍കേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും നിരക്കുകുറച്ചും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും മറ്റും ബിസിനസ് നിലനിര്‍ത്താന്‍ ശ്രമം തുടരുകയാണ് ഇവര്‍. കൂടുതല്‍ പരസ്യം നല്‍കേണ്ടതിന്റെ ബാധ്യത വേറെയും.
(രോഗികളെ കൊള്ളയടിക്കുന്ന സ്കാന്‍ സെന്റര്‍ രംഗത്ത് ഇത്തരം അപവാദങ്ങള്‍ അപൂര്‍വമാണ്. സ്കാന്‍ സെന്ററുകളും ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും ഒക്കെ ഉള്‍പ്പെട്ട ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏകീകൃതനിരക്ക് നടപ്പാക്കേണ്ട സമയം അതിക്രമിച്ചു.