താനിപ്പോഴും സഖാവു തന്നെയാണെന്ന് തുറന്നു പറഞ്ഞ് എം പി വീരേന്ദ്രകുമാർ സി.പി.ഐ വേദിയിൽ. ഇടതുപക്ഷ ബുദ്ധിജീവികളേക്കാൾ സെക്യുലറാണ് വീരേന്ദ്രകുമാറെന്ന് പ്രശംസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സി.പി.ഐ നേതാവ് വി.കെ.രാജന്റെ പേരിലുള്ള പുരസ്കാരം വീരേന്ദ്രകുമാറിന് സമ്മാനിച്ച കോഴിക്കോട്ടെ വേദിയിലാണ് ഇരുവരുടെയും വാക്കുകള്‍. വീരേന്ദ്രകുമാറിനെ പലവട്ടം സഖാവെന്ന് സംബോധനചെയ്ത കാനം രാജേന്ദ്രൻ ഇടതുപക്ഷ ബുദ്ധിജീവികളേക്കാൾ മതേതരവാദിയാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി സ്ഥാനാർഥി വിഷയത്തിൽ പാർട്ടിയെ എതിർത്ത വീരേന്ദ്രകുമാറിന്റെ നിലപാടും തൊലിപ്പുറത്തെ സെക്യുലറിസമല്ല. പല മുന്നണികളില്‍ പോയിട്ടുണ്ടെങ്കിലും സ്വന്തം കുടുംബമെന്ന് തോന്നുന്നത് സഖാക്കളുടെ കൂടെ നിൽക്കുമ്പോഴാണെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി. എൻ.ഡി.എയുടെ രാഷ്ട്രപതിസ്ഥാനാർഥിയെ പിന്തുണച്ച ജെ.ഡി.യു കേന്ദ്ര നേതൃത്വത്തോടുള്ള വിയോജിപ്പും ആവർത്തിച്ചു.