നടിക്കെതിരായ പരാമര്‍ശങ്ങള്‍ അവരെ ആക്രമിക്കുന്നതിന് തുല്യമെന്ന് വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. പരാമര്‍ശങ്ങളില്‍ എല്ലാവരും മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
നടിക്കെതിരെയുള്ള പുതിയ ആരോപണങ്ങള്‍ നേര്‍വഴിക്ക് നടക്കുന്ന അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്നും കേസ് ഇല്ലാതാക്കാനോ പുതിയ കേസ് സൃഷ്ടിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന് കോഴിക്കോട്ട് പറഞ്ഞു.
എല്ലാവര്ക്കും വ്യക്തിജീവിതമുണ്ട്. നവമാധ്യങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ഇതോര്ക്കണമെന്ന് സിബി മലയില്‍ കൊച്ചിയില്‍ പറഞ്ഞു.