പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണത്തിന് എഡിജിപി ടോമിന് ജെ തച്ചങ്കരി യോഗ്യനെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. തച്ചങ്കരിക്കെതിരെ രണ്ട് വിജിലന്‍സ് കേസുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജിയിലാണ് വിശദീകരണം.
എഡിജിപി ടോമിന് ജെ തച്ചങ്കരിയെ പുര്‍ണമായി പിന്തുണച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. 30വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്. ഭരണപരമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായണ് പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത്. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരത്തിപ്പെട്ട കാര്യവുമാണ്. രണ്ട് വിജിലന്‍സ് കേസുകളും ഒരു ത്വരിത പരിശോധനയും തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ക്രമസാധാന പാലനചുമതല നല്കിയിട്ടില്ലെ. തച്ചക്കരിയേക്കള് പ്രവര്‍ത്തന പരിചയം കുറഞ്ഞ എഡിജിപി അനില്കാന്തായിരുന്നു ഈ ചുമതല നേരത്തെ വഹിച്ചിരുന്നത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ വിജിലന്സിേലക്ക് മാറ്റിയതിനാലാണ് തച്ചങ്കരിക്ക് ചുമതല നല്‍കിയതെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണം.