നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചലച്ചിത്ര താരസംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സംഘടന പ്രസിഡന്റ് ഇന്നസെന്റ്. സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പക്ഷം പിടിക്കാനില്ലെന്നും അമ്മ അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഇന്നസെന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.
അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുന്നതിന് തൊട്ടുമ്പാണ് പുതിയ വിവാദങ്ങളിലെ സംഘടനാ നിലപാട് ഇന്നസെന്റ് പ്രഖ്യാപിച്ചത്. ഇരയ്ക്ക് നീതി കിട്ടുകയാണ് പ്രധാനമെന്നു പറഞ്ഞ അമ്മ അധ്യക്ഷന്‍ പൊലീസ് അന്വേഷണത്തെ കുറിച്ചും പരാതികളൊന്നുമില്ല. സംഭവവുമായി ബന്ധപ്പെട്ട് താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളിലും നിഷ്പക്ഷ നിലപാടാണ് പ്രസിഡന്റിന്. സിനിമയില്‍ ക്രിമിനലുകളില്ലെന്നും ഇന്നസെന്റ് അഭിപ്രായപ്പെട്ടു.