സര്‍വീസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രാജ്യത്തെ മെട്രോ സര്‍വീസ് എന്ന ഖ്യാതി ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം. ഒരു കോടി എഴുപത്തിയേഴ് ലക്ഷം രൂപയാണ് ആദ്യ ആഴ്ചയിലെ കൊച്ചി മെട്രോയുടെ ടിക്കറ്റ് വരുമാനം. യാത്ര ചെയ്തത് അഞ്ചു ലക്ഷത്തി മുപ്പതിനായിരം ആളുകള്‍.
തിക്കിത്തിരക്കിയെത്തിയ ഈ ആള്‍ക്കൂട്ടം ചില്ലറക്കാശല്ല ആദ്യ ആഴ്ചയില്‍ തന്നെ കൊച്ചി മെട്രോയ്ക്ക് നല്‍കിയത്. ജൂണ്‍ 19ന് രാവിലെ ആറു മണിയിലെ ആദ്യ സര്‍വീസ് മുതല്‍ 26ാം തീയതി രാത്രി പത്തു മണിയിലെ അവസാന സര്‍വീസ് വരെയുളള ടിക്കറ്റ് വരുമാനം കൂട്ടിയെടുത്തപ്പോള്‍ കെഎംആര്‍എലിന്റെ പണപ്പെട്ടിയില്‍ വീണത് ഒരു കോടി എഴുപത്തിയേഴ് ലക്ഷത്തി അമ്പത്തിനാലായിരത്തി രണ്ട് രൂപ. അഞ്ചു ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് പേര് ഇക്കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് മെട്രോ കയറി. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം തന്നെ മെട്രോയിലെ ടിക്കറ്റ് വരുമാനം ഇരുപത് ലക്ഷം കവിഞ്ഞിരുന്നു. പിന്നീടുളള ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും രണ്ടവധി ദിനങ്ങള്‍ ഒന്നിച്ചു വന്നപ്പോഴേക്കും കുറഞ്ഞ വരുമാനം കുത്തനെ ഉയര്‍ന്നു.
ചെറിയ പെരുന്നാള്‍ ദിനമായ തിങ്കളാഴ്ചയാണ് ഏറ്റവുമധികം വരുമാനം കിട്ടിയത്.മുപത്തിനാലു ലക്ഷത്തി പതിമൂവായിരത്തി എഴുന്നൂറ്റി അമ്പത്തി രണ്ടു രൂപ. ഒരാഴ്ചത്തെ കണക്കെടുക്കുമ്പോള്‍ ഇരുപത്തി രണ്ടു ലക്ഷത്തി പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി അമ്പത് രൂപയാണ് ശരാശരി പ്രതിദിന വരുമാനം. അറുപത്തിയാറായിരത്തെ മുന്നൂറ്റി നാല്‍പ്പത് യാത്രക്കാര്‍ പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.