കേരളത്തിനൊപ്പം ഒമാനിലും ഇന്ന് ചെറിയ പെരുനാള്. മസ്കറ്റ്, സോഹാര്‍, സലാല തുടങ്ങിയ നഗരങ്ങളില്‍ സജ്ജീകരിച്ച ഈദ് ഗാഹുകളില്‍ തദ്ദേശീയര്‍ക്കൊപ്പം ആയിരക്കണക്കിന് മലയാളികളും ഈദ് നമസ്കാരത്തില്‍ പങ്കുകൊണ്ടു.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി വ്രതം 30 പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഒമാനിലെ ഇസ്ലാം വിശ്വാസികൾ. അതിരാവിലെ തന്നെ പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു.
മസ്കറ്റ് ,സലാല,സോഹാർ എന്നിവിടങ്ങളിൽ മലയാളി സംഘടനകൾ ഒരുക്കിയ ഈദ്ഗാഹിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. നിരവധി പ്രവാസികള്‍ അവധി എടുത്തു നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാൻ പോയിരുന്നു. ജാതി മത വ്യത്യാസമില്ലതെയാണ് ഒമാനിലെ പ്രവാസികള്‍ പെരുന്നാളിനെ വരവേറ്റത്.