ശബരിമല സന്നിധാനത്തെ കൊടിമരത്തിനുണ്ടായ കേടുപാട് പരിഹരിച്ചു. മെര്‍ക്കുറി വീണ് വെളളിനിറത്തിലായ ഭാഗം ഗ്യാസുകൊണ്ടുളള തീനാളങ്ങള്‍ ഉപയോഗിച്ച് കത്തിച്ചു. തുടര്‍ന്ന് കഴുകിയ ശേഷം ഉരച്ച് വൃത്തിയാക്കി. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കേടുപറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചത്. രാത്രി പത്തരയോടെ ആരംഭിച്ച അറ്റകുറ്റപ്പണി മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്.
Advertisement