കൊച്ചി മെട്രോയില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളുടെ കൊഴിഞ്ഞു പോക്ക് . ജോലി ലഭിച്ച 21 പേരില്‍ 12 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ് ഏറെപ്പേരെയും വലയ്ക്കുന്നത്. ഉയര്‍ന്ന വാടക നല്കി ജോലിയില്‍ തുടരാനാവാതെ വന്നതോടെ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയെന്നും ട്രാന്സ്്ജെന്ഡര് സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ഇത് രാഗരഞ്ജിനി. ഇടപ്പളളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. 10,400 രൂപയാണ് രാഗരഞ്ജിനിക്ക് ശമ്പളമായി കൈയില്‍ കിട്ടുക. പക്ഷേ ഈ തുക കൊണ്ട് നഗരത്തില്‍ ജീവിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. ശമ്പളത്തിലൊതുങ്ങും വിധമുളള വീടുകളോ മുറികളോ നഗരത്തില്‍ വാടകയ്ക്ക് കിട്ടാത്തതു തന്നെ കാരണം. മുറി ഇല്ലാഞ്ഞിട്ടല്ല,ട്രാന്സ്്ജെന്ഡറായതു കൊണ്ട് മുറി വാടകയ്ക്ക് നല്കാന് ആരും തയാറാകാത്തതാണ് കാരണം. പ്രതിദിനം അറുന്നൂറ് രൂപ വാടക നല്കി ലോഡ്്ജ് മുറിയിലാണ് ഇന്ന് രാഗരഞ്ജിനി കഴിയുന്നത്. ഭീമമായ തുക വാടക നല്കി ഏറെ നാള് ജോലിയില്‍ തുടരാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേപ്രശ്നം മെട്രോയില്‍ ജോലിക്കെത്തിയ ട്രാന്സ്്ജെന്ഡര് സമൂഹത്തിലെ എല്ലാവരും ഒരു പോലെ പങ്കുവയ്ക്കുന്നു. താമസിക്കാനിടം കിട്ടുന്നതില്‍ മാത്രമല്ല തൊഴിലിടത്തിലെ ഒറ്റപ്പെടലും ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മനം മടുത്ത് മെട്രോയിലെ ജോലി ഉപേക്ഷിച്ച് ലൈംഗികതൊഴിലിലേക്ക് തിരിഞ്ഞവര്‍ പോലുമുണ്ടെന്ന് ട്രാന്‍സ് സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫൈസലിന്റെ വെളിപ്പെടുത്തല്‍.
വിപ്ലവകരം എന്ന് രാജ്യാന്തരതലത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ഒരു നടപടിയാണ് തുടക്കത്തില്‍ തന്നെ പാളുന്നത്. ട്രാന്സ്്ജെന്ഡറുകള്ക്കൊപ്പമുണ്ടാകുമെന്ന എന്ന പരസ്യവാചകം ആത്മാര്‍ഥമെങ്കില്‍ അവരുടെ മുന്നിലെ ഈ സാമൂഹ്യപ്രശ്നങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.