E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് കൈക്കൂലിയായി ബ്ലാങ്ക് ചെക്ക് അയച്ച് കൊച്ചിയിലെ വയോധികൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് ബ്ലാങ്ക് ചെക്ക് അയച്ച് കൊച്ചിയില്‍ ഒരു വയോധികന്‍. സ്വന്തം ഭൂമിയുടെ റീസര്‍വേയിലുണ്ടായ പിഴവ് തിരുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട റവന്യു വകുപ്പ് ജീവനക്കാരോടുളള പ്രതിഷേധമായാണ് തിരുവാങ്കുളത്തുകാരന്‍ ടി.വി.എബ്രഹാം ഈ കടുംകൈ ചെയ്തത്. പതിനഞ്ച് വര്‍ഷമായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴായിരുന്നു വേറിട്ട പ്രതിഷേധം.

കണയുന്നൂര്‍ താലൂക്കിലെ തിരുവാങ്കുളം കടുംഗമംഗലം മുറിയില്‍ തുരുത്തിയില്‍ വീട്ടില്‍ എബ്രഹാം. വയ്യാത്ത ഈ കാലും വച്ച് ഈ വയോധികന്‍ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി റവന്യു വകുപ്പ് ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. 1982 ലെ റീസര്‍വേയില്‍ ഉണ്ടായ ഒരു പിഴവു തിരുത്താന്‍. തന്‍റെയും സഹോദരങ്ങളുടെയും പേരിലുളള മൂന്നേക്കര്‍ ഭൂമിയില്‍ കുറച്ചു ഭാഗം പുറമ്പോക്കാണെന്നായിരുന്നു റീസര്‍വേയിലെ കണ്ടെത്തല്‍.ഇത് തിരിച്ചറിഞ്ഞത് 2002ല്‍. അന്നു മുതല്‍ തുടങ്ങിയതാണ് പുരയിടം ഒന്നളക്കാനുളള അപേക്ഷയുമായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങിയുളള ഓട്ടം. റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുെടയും ഓഫിസുകളില്‍ വരെ പരാതിയെത്തിയിട്ടും കടലാസൊന്നും അനങ്ങിയിട്ടില്ല.

റവന്യു വകുപ്പിലെ താഴെത്തട്ടിലുളള ജീവനക്കാര്‍ പലകുറി കൈക്കൂലി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറാകാത്തതാണ് തന്‍റെ കഷ്ടപ്പാടിന് കാരണമെന്ന് എബ്രഹാം പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് റവന്യു ഡയറക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫിസില്‍ വരെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഇഷ്ടമുളള തുകയെഴുതിയെടുത്തു കൊളളാന്‍ ആവശ്യപ്പെട്ട് റവന്യു വകുപ്പ് ആസ്ഥാനത്തേക്ക് ബ്ലാങ്ക് ചെക്കയച്ചത്. കാലമെത്ര വൈകിയാലും കൈക്കൂലി നല്‍കാനില്ലെന്നുറപ്പിച്ചിരിക്കുകയാണ് ഈ കമ്മ്യൂണിസ്റ്റുകാരന്‍. തന്‍റെ കാലം കഴിയും മുമ്പെങ്കിലും കാര്യം നടക്കുമെന്ന പ്രതീക്ഷയില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :