E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് നടത്തുന്ന പുനഃരന്വേഷണം കൂടുതൽ വഴിത്തിരിവുകളിലേക്ക്. കേസിൽ അറസ്റ്റ് ചെയ്‌തവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നു കരുതിയിടത്താണ് പൊലീസിന്റെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ് നൽകിയ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു.  

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്ക് ദിലീപ് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. അമേരക്കയിൽ ദിലീപ് ഷോയ്ക്ക് പോകുന്നതിനു മുമ്പ് കോടികൾ ചോദിച്ച് നാദിർഷയെയും മാനേജർ അപ്പുണ്ണിയെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ ദിലീപ് പൊലീസിനു കൈമാറി.

നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് തനിക്കെതിരെ വന്ന  മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തിൽ തന്നെ  ബ്ലാക്‌മെയ്ൽ ചെയ്യാൻ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും ‌അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഇൗ പുതിയ വഴിത്തിരിവ് യഥാർഥ പ്രതികളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :