പനിപടരുന്ന പശ്ചാത്തലത്തില്‍ യു ഡി എഫിന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഹരിപ്പാട്ട് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല ശുചീകരണത്തിന് നേതൃത്വം നല്കി. സര്‍ക്കാര്‍ വീഴ്ച വരുത്തിയെങ്കിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷമില്ലെന്നും രാഷ്ട്രീയമായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ച പനി വ്യാപകമാവുകയും പനിമരണങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് യുഡിഎഫ് ജനകീയ ദൗത്യവുമായി ഇറങ്ങിയത്. പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാട് മാധവ ജംക്ഷനിലായിരുന്നു തുടക്കം. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടേയേും പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയശുചീകരണം.
കൊതുകു നശീകരണത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദാസീനത കാണിക്കുകയാണെന്നും എന്നാല്‍ പനിയുടെ പേരല് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടുമണിക്കൂര്‍ കൊണ്ട് മാലിന്യങ്ങള്‍ നീക്കി ദേശീയപാതയോരവും വൃത്തിയാക്കി. കൊച്ചിയിലേക്കുള്ള യാത്രക്കിടെ കെപിസിസി പ്രസിഡന്റ് എംഎം ഹസനും ബിജെപി നേതാവ് പി.എസ് ശ്രീധരന്‍പിള്ളയും പിന്തുണയുമായെത്തി.