E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് വ്യാജപ്രചാരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍‌ ആവശ്യപ്പെട്ടതായി വ്യാജപ്രചാരണം. ക്യാബിനറ്റ് സെക്രട്ടിറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ പേരിലുള്ള കൃത്രിമ കത്തിലൂടെയായിരുന്നു പ്രചാരണം. ഭൂമി ഇടപാടിന്‍റെ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യാജരേഖ ചമച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

1950നു ശേഷമുള്ള എല്ലാ ഭൂ രേഖകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് അണ്ടര്‍ സെക്രട്ടറിയുടെ പേരിലുള്ള വ്യാജ കത്തില്‍ പറയുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വ്യാജരേഖ ചമച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടതായി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നെറോണ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു കത്തിലുള്ള വിശദീകരണം. ഓഗസ്റ്റ് പതിനാലിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബെനാമി ഇടപാടായി കണക്കാക്കി നിയമനടപടി സ്വീകരിക്കുമെന്നും നിര്‍ദേശമുണ്ട്. 

കേന്ദ്രക്യാബിനറ്റ് അണ്ടര്‍ സെക്രട്ടറിയുടെ കയ്യൊപ്പോടുകൂടിയുള്ള വ്യജകത്ത് പ്രചരിക്കുന്നത് അതീവഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. നേരത്തെ ആയുഷ് മന്ത്രാലയത്തിന്‍റെ പേരിലും വ്യജ വിവരാവകാശ രേഖ പ്രചരിച്ചിരുന്നു. പ്രത്യേക സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മന്ത്രാലയം ജോലി നല്‍കുന്നില്ലെന്നായിരുന്നു വ്യാജരേഖയുടെ ഉള്ളടക്കം. എന്നാല്‍ ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ ഇനിയും സാധിച്ചിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :