നെഹ്റുട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ഇലക്ട്രോണിക് യന്ത്രമുപയോഗിച്ച് നീങ്ങുന്ന ഷട്ടറുകളാണ് തയ്യാറാക്കുന്നത്. വള്ളംകളി നവീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി പദ്ധതി പരിശോധിച്ച് ചില തിരുത്തികള്‍ നിര്‍ദേശിച്ചു
സ്റ്റാര്‍ട്ടിങ്ങിലെ പാകപ്പിഴകളെക്കുറിച്ചുള്ള പരാതികള്‍ക്ക് നെഹ്റു ട്രോഫിയാളം പഴക്കമുണ്ട്. എല്ലാ വര്‍ഷവും പല പദ്ധതികളും നടപ്പാക്കാന്‍ ശ്രമിക്കുമെങ്കിലും ഒന്നും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. നൂറോളം ആളുകള്‍ തുഴയുന്ന ഒഴുക്കില്‍ ഇടം പിടിച്ചിരിക്കുന്ന വള്ളത്തെ നിയന്ത്രിക്കുക അസാധ്യം. വിസില്‍ മുഴങ്ങും മുന്നേ ഓളപ്പരപ്പില്‍ കുതിച്ച് പായുന്ന ചുണ്ടന്മാര് പതിവ് കാഴ്ച. ഇതിന് മാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം. ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ആലോചിക്കുന്നത്. മുന്‍ എംഎല്‍എ സി.കെ. സദാശിവന് അധ്യക്ഷനായ സമിതിക്കു മുന്നില്‍ പുതിയ സ്റ്റാര്‍ട്ടിങ് ഡിവൈസിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കപ്പെട്ടു. ഇരുപത്തിയഞ്ചു കുതിര ശേഷിയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഷട്ടറുകളാണ് വയ്ക്കുക. എന്നാല്‍ നിലവിലെ രൂപരേഖ അനുസരിച്ച് വെള്ളത്തില്‍ സിമന്റ് തൂണുകള്‍ സ്ഥിരമായി സ്ഥാപിക്കണം. ദേശീയ ജലപാതയായതിനാല്‍ അത് സാധ്യമാകില്ലെന്ന് സമിതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തും
അടുത്ത നെഹ്റു ട്രോഫി മുതല്‍ പുതിയ സംവിധാനം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തെ മണ്ണ് പരിശോധന ഉള്‍പ്പെട നടത്താന്‍ നടപടി തുടങ്ങി