കൊച്ചി പുതുവൈപ്പ് ഐ.ഒ.സി എൽപിജി സംഭരണകേന്ദ്രത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ വീണ്ടും പൊലീസ് നടപടി. പൊലീസിന്റെ ക്രൂരമായ ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജൂലൈ നാലുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന ഉറപ്പ് കമ്പനി ലംഘിച്ചതാണ് ഇന്നത്തെ പ്രതിഷേധത്തിനു കാരണം. പൊലീസ് നടപടി വകവയ്ക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.
Advertisement