E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുളള എസ്പിജി സംഘത്തിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് ഉദ്ഘാടന വേദിയായ കലൂരില്‍ പന്തല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തിലെ സുരക്ഷയും കര്‍ശനമാക്കി. 

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു പുറത്തെ മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങിനായി കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നത്. മൂവായിരത്തിയഞ്ഞൂറ് പേരെ ഉള്‍ക്കൊളളാനാവുന്നതാണ് പന്തല്‍. ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡും കൈവശമുളളവര്‍ക്ക് മാത്രമാവും വേദിയിലേക്ക് പ്രവേശനം. നാളെ രാവിലെ പത്തേകാലോടെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യം പാലാരിവട്ടം മെട്രോ സ്റ്റേഷനിലാവും എത്തുക. ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടാവും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. അതിനു േശഷം സെന്‍റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍റെ പരിപാടിയിലും പങ്കെടുക്കും.തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തിയ േശഷമാകും മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങളും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :