തലശേരി ബ്രണ്ണൻ കോളേജിലെ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ച് മാഗസിൻ പുറത്തിറക്കിയ പതിമൂന്ന് എഡിറ്റോറിയൽ അംഗങ്ങൾക്കെതിരെയാണ് ധർമടം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. വിവാദമാഗസിനിൽ പ്രതിഷേധിച്ച് കെ.എസ്.യു. ബ്രണ്ണൻ കോളേജിലേക്ക് മാർച്ച് നടത്തി
സ്റ്റുഡന്റ് എഡിറ്റർ അതുൽ രമേശൻ, സ്റ്റാഫ് എഡിറ്റർ സുധാകരൻ എന്നിവർ ഉൾപ്പെടെ പതിമൂന്ന് എഡിറ്റോറിയൽ അംഗങ്ങൾക്കെതിരെയാണ് ധർമടം പൊലീസ് കേസെടുത്തത്. ദേശിയ പതാകയെ അവഹേളിക്കുന്നതിനെതിരെയുള്ള പ്രത്യേക വകുപ്പ് ചുമത്തിയാണ് എ ബി.വി.പി നേതാക്കളുടെ പരാതിയിലാണ് എസ്.എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. മാഗസിൻ വിവാദമായതിനെ തുടർന്ന് പരാതി ഉയർന്ന പേജുകൾ കോളജ് അധികൃതർ പിൻവലിച്ചിരുന്നു. മാഗസിൻ പുറത്തിറക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ ബ്രണ്ണൻ കോളേജിലേക്ക് മാർച്ച് നടത്തി.പ്രതിഷേധക്കാരെ പൊലീസ് കോളേജിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു
സമരം കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മാഗസിൻ ഭാ ര വാഹികൾക്കെതിരെ കോടതിയെ സമീപിക്കാനും കെഎസ് യു ശ്രമിക്കുന്നുണ്ട്. കോളേജ് പുറത്തിറക്കിയ 1900 മാഗസിനുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തിരുന്നു.