ഫസല്‍ വധക്കേസില്‍ കുടുംബത്തിന് നീതി ലഭിക്കുമെന്ന് സി.ബി.ഐ കോടതി ഉത്തരവോടെ ഉറപ്പായെന്ന് ഫസലിന്റെ സഹോദരി റംല. സഹോദരങ്ങള്‍ തന്നെ ഫസലിന്റെ കൊലയാളികള്‍ക്ക് അനുകൂലമായ നടപടിയുമായി ഇനിയും മുന്നോട്ടുപോകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.സി.ബി.ഐ കോടതിയുടെ വിധി എതിരായതോടെ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ജില്ലയിലെത്തിക്കാനുള്ള സി.പി.എം നീക്കള്‍ക്ക് വീണ്ടും തിരിച്ചടിയായി.
കൊലയാളിയായ കുപ്പി സുബീഷിന്റെ മൊഴിയല്ല സിബിഐയുടെ കണ്ടെത്തലുകള്‍ക്കാണ് ജനം വിലനല്കുന്നതെന്ന് റംല പറഞ്ഞു. സിപിഎമ്മിന്റെ ഗൂഢാലോചന ഇതോടെ വെളിച്ചത്തുവന്നിരിക്കുകയാണന്നും പരാതി നല്കിയ സഹോദരന് അബ്ദുല്‍ സത്താറിന്റെ അറിവില്ലായ്മ പാര്‍ട്ടി മുതലെടുത്തതാണെന്നും റംല കുറ്റപ്പെടുത്തി.
ഫസല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന സിബിഐ കോടതിയുടെ ഉത്തരവ് സന്തോഷം നല്‍കുന്നതാണെന്ന് ഫസലിന്റെ മുന്‍ഭാര്യ മറിയം പ്രതികരിച്ചു. സത്താര്‍ ഹാജരാക്കിയ തെളിവുകള്‍ തള്ളിക്കളയാന്‍ കോടതി കണ്ടെത്തിയ കാരണങ്ങള്‍ പഠിച്ച് മേല്‍ക്കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം. ഫസല്‍ വധക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതി ജാമ്യം നല്‍കിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇരുവര്‍ക്കും അനുമതി നല്‍കിയിട്ടില്ല.