മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ CBSEക്ക് സുപ്രീം കോടതിയുടെ അനുമതി. നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നീറ്റ് ഫലം ഈ മാസം 26നകം പ്രസിദ്ധീകരിക്കുമെന്ന് CBSE അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ CBSE നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി CBSE ക്ക് അനുമതി നല്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ സുപ്രീം കോടതി വിലക്കി.ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കൗണ്‍സിലിങ്ങും , പ്രവേശനവും ഹര്‍ജിയിലെ കോടതി ഉത്തരവിനെ ആശ്രയിച്ചായിരിക്കുമെന്ന് ജസ്റ്റീസ് പി.സി പന്ത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. വേനലവധിക്ക് ശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. സുപ്രീം കോടതി മുന്‍ ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചോദ്യപ്പേപ്പറിലം വിവേചനം ആരോപിച്ച് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ഇംഗ്ളീഷ് ഭാഷയിലെ ചോദ്യപ്പേപ്പര്‍ തമിഴ് ഭാഷയിലെ ചോദ്യപ്പേപ്പറിനേക്കാള് കടുപ്പമേറിയതാണെന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ചോദ്യങ്ങള്‍ വ്യത്യസ്ഥമാണെങ്കിലും കടുപ്പം സമാനമാണെന്നാണ് CBSE വാദിച്ചത്. പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്.