സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മാനേജ്മെന്റുകൾ നഴ്സുമാരോട് സ്വീകരിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 15 മുതൽ സമരപരിപാടികൾ ആരംഭിക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം
നഴ്സുമാരുടെ സമരത്തെ തുടർന്ന് 2013 ൽ സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം പല മാനേജ്മെന്റുകളും ഇതുവരെ നടപ്പാക്കിയിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് പുതിയ സമരം. ഈ മാസം 15 ന് സമരം ആരംഭിക്കും.18 മുതൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിക്കും
അകാരണമായി നഴ്സുമാരെ പിരിച്ചുവിടുന്നു.വിദേശത്തേക്ക് പോകുന്ന നഴ്സുമാരെ കേന്ദ്രസർക്കാർ വേട്ടയാടുന്നു തുടങ്ങിയ പരാതികളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.കോഴിക്കോട് ചേർന്ന കൺവൻഷനിലാണ് സമരപരിപാടി തീരുമാനിച്ചത്.