സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ഒന്നാംക്ലാസില്‍ 12198 കുട്ടികള്‍ കൂടുതലായി ചേര്‍ന്നു. രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ ഒരുലക്ഷത്തി നാല്‍പ്പത്തയ്യായിരത്തി ഇരുനൂറ്റിയെട്ട് കുട്ടികളാണ് മുന്വര്ഷത്തേക്കളാള് അധികമായി എത്തിയത്. അഞ്ച്, എട്ട് ക്ലാസുകളിലായാണ് പുതിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ അധികമായി ചേര്‍ന്നിട്ടുള്ളത്. ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 5703 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ 6495 കുട്ടികളുമാണ് അധികമായി എത്തിയത്. അതേസമയം അണ് എയ്ഡഡ് സ്കൂളുകളില്‍ മുന്‍ വര്‍ഷത്തേക്കള്‍ 1122 കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട്. പൊതു വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന ജില്ല തൃശൂരാണ്. 7581. ആകെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ കണക്കില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്.
Advertisement