കൊച്ചി മെട്രോ ഉദ്ഘാടനം കലൂരിൽ. നേരത്തെ ആലുവയിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാ വശങ്ങൾ പരിഗണിച്ച് ഉദ്ഘാടനം കലൂരിലേക്ക് മാറ്റാൻ എസ് പി ജി നിർദ്ദേശം നൽകുകയായിരുന്നു. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്താവും ഉദ്ഘാടന വേദി നിർമിക്കുക. ഈ മാസം പതിനേഴിനാണ് മെട്രോ ഉദ്ഘാടനം.
Advertisement