E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

ശ്രീവല്‍സം സ്ഥാപനങ്ങളില്‍ റെയ്ഡ്; 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീവല്‍സം ഗ്രൂപ്പിന്റെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ഹവാല വഴി പണം കേരളത്തിലെത്തിക്കാന്‍ നാഗാലാന്‍ഡ് പൊലീസിന്‍റെ വാഹനങ്ങള്‍ ഉപയോഗിച്ചെന്നും സംശയമുണ്ട്. പന്തളത്തെ വീട്ടുവളപ്പില്‍ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തി. ശ്രീവല്‍സം ഗ്രൂപ്പില്‍ എത്തിയ നിക്ഷേപം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എംജിആര്‍ പിള്ളയുടെ ശ്രീവല്‍സം ഗ്രൂപ്പ്    സ്ഥാനപങ്ങളില്‍ വന്‍ നികുതി തട്ടിപ്പ് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യക്തമായത്. കേരളത്തില്‍ മാത്രം 100 കോടിയുടെ  അനധികൃത സ്വത്ത് സമ്പാദനം നടന്നതായി കണ്ടെത്തി. കേരളത്തിലെ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ ഹവാല വഴി പണം കടത്തിയതായും വിവരമുണ്ട്. പണം കടത്താന്‍ നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചുവെന്നും ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പന്തളത്തെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍  ഇവിടെ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് ഉണ്ടായിരുന്നു.  ഔദ്യോഗിക വാഹനം നാഗാലാന്‍ഡില്‍ നിന്ന് ഇവിടെ എത്തിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറമെ ഡല്‍ഹി, നാഗാലാന്‍ഡ്, കര്‍ണാടക എന്നിവടങ്ങളിലും റെയ്ഡ് നടന്നിരുന്നു. 

നാഗാലാന്‍ഡിലെ  മോണ്‍ എന്ന ജില്ലയില്‍ കോണ്‍സ്റ്റബിളായി ജോലി തുടങ്ങിയ എംകെആര്‍ പിള്ള  2003ലാണ് ശ്രീവല്‍സം എന്ന പേരില്‍ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയത്. 2007ല്‍ ട്രോന്‍സ്പോര്‍ട്ട് അഡീ·ഷണല്‍ എസ്പിയായിഇദ്ദേഹം  വിരമിച്ചു. ഇതിനു ശേഷവും ഡിജിപി ഓഫിസില്‍ ട്രാന്‍സ്പോര്‍ട്ട് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. നാഗാലാന്‍ഡില്‍  സുരക്ഷാ സേനയ്ക്കു വേണ്ടിയുള്ള കേന്ദ്രഫണ്ട് വെട്ടിച്ചാണ് ശ്രീവല്‍സം ഗ്രൂപ്പില്‍ നിക്ഷേപിച്ചതെന്നും ആദായ നികുതി വകുപ്പ് സംശയിക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :