പുതിയ മദ്യനയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.സി.ബി.സി. അന്യായമായ സമീപനത്തിനെതിരെ പ്രതികരിക്കുമെന്ന് കെ.സി.ബി.സി. അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തുമാകാമെന്ന നിലപാടെടുത്താല്‍ അതിലേറെ ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്മാന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസും മുന്നറിയിപ്പു നല്കി.
പുതിയ മദ്യ നയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുകയാണ് കെ സി ബി സിയും മദ്യ വിരുദ്ധ ജനകീയ മുന്നണിയും. നിക്ഷിപ്ത താല്പര്യക്കാർക്കു വേണ്ടിയാണ് സർക്കാർ നി ല കൊള്ളുന്നതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും കെ സി ബി സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.
ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തുമാകാമെന്ന നിലപാടെടുത്താല്‍ അതിലേറെ ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്മാന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസും സർക്കാരിനെ ഒാർമ്മിപ്പിച്ചു. സംസ്ഥാനം മുഴുവന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നിയമസഭയിലേയ്ക്ക് മാർച്ച് നടത്തി. സർക്കാർ പ്രകടനപത്രിക ഒരു വട്ടം കൂടി വായിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സുഗതകുമാരി പറഞ്ഞു. വി എം സുധീരൻ, പാളയം ഇമാം വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും പങ്കെടുത്തു,