E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്ര ഉത്തരവിനെതിരെ നിയമസഭ പ്രമേയം അവതരിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നുകാലികശാപ്പ് നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രവിഞ്ജാപനം പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്രവിജ്ഞാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രവിജ്ഞാപനത്തിനെതിരെ നിയമം പാസാക്കുന്നത് സംസ്ഥാനം പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കേന്ദ്രവിരുദ്ധ വികാരം വളര്‍ത്താന്‍ എല്‍.‍‍‍ഡി.എഫ്, യു ഡി എഫ് കൈ കോര്‍ക്കുകയാണെന്ന് ബിജെപി അംഗം ആരോപിച്ചു. 

കശാപ്പിനുള്ള കന്നുകാലി വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവ് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടുപറഞ്ഞു. വില്‍പന നിയന്ത്രണം നാട്ടിന്‍പുറത്തെ കര്‍ഷകരെ സാരമായി ബാധിക്കും. 

നരേന്ദ്രമോദി അഭിനവ ഹിറ്റ്ലറാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനെന്ന് വിഎസ് കുറ്റപ്പെടുത്തി.

എന്നാല്‍ കേന്ദ്രവിരുദ്ധ വികാരം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഒ. രാജഗോപാല്‍ പ്രതികരിച്ചു. നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ് സഭയല്ലെന്നും അദേഹം പറഞ്ഞു. 

രാജഗോപാല്‍ ആവശ്യപെടാതിരുന്നതിനാല്‍ വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസായത്. ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാരിനതിരെ പ്രമേയം നിയമസഭ പാസാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :