E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

ടി-ബ്രാഞ്ചില്‍നിന്ന് രേഖകള്‍ നല്‍കണമെന്ന് വിവരാവകാശകമ്മീഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസ് ആസ്ഥാനത്തെ ടി-ബ്രാഞ്ചില്‍നിന്ന് വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവ്‍. തെറ്റായ കാരണം കാണിച്ച് അപേക്ഷ നിരസിച്ച ജൂനിയര്‍ സൂപ്രണ്ടിന്റെ നടപടി ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പരിശോധിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. സൂപ്രണ്ടുമാരുടേതടക്കം സ്ഥാനക്കയറ്റം സംബന്ധിച്ച രേഖകള്‍ അതീവരഹസ്യസ്വഭാവമുണ്ടെന്ന് പറഞ്ഞ് നിഷേധിച്ചെന്ന പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. 

പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അബ്ദുല്‍ റഷീദ് സമര്‍പ്പിച്ച പരാതിയിലാണ് വിവരാവകാശനിയമത്തെ അട്ടിമറിക്കുന്ന ടി ബ്രാഞ്ചിന്റെ നടപടികളെ വിവരാവകാശ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചത്. അസോസിയേഷന്‍ അംഗങ്ങളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി, രേഖകള്‍ ടി ബ്രാഞ്ച് നിഷേധിക്കുകയായിരുന്നു. അഴിമതി, മനുഷ്യാവകാശ ലംഘനം, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കണമെന്ന ഡിജിപിയുടെ ഉത്തരവു പരിഗണിക്കാതെയായിരുന്നു ടി ബ്രാഞ്ചിന്റെ നടപടി. സുതാര്യത ഉറപ്പുവരുത്താനും അഴിമതി ആരോപണങ്ങള്‍ ഒഴിവാക്കാനും വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. 

ആവശ്യപ്പെട്ട രേഖകള്‍ പത്തുദിവസത്തിനകം പരാതിക്കാരന് സൗജന്യമായി നല്‍കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി. ടി ബ്രാഞ്ചിന്റെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഡിജിപി ഉത്തരവിടുകയും ഉത്തരവ് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിക്കുകയും ചെയ്ത ജൂനിയര്‍ സൂപ്രണ്ടിനെതിരെയായിരുന്നു പരാതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :