E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് രവിശങ്കര്‍ പ്രസാദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാറിന്‍റെ വരവോടെ കേന്ദ്ര പദ്ധതികളിലെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കുന്നതടക്കമുളള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന പ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ പ്രചാരണങ്ങളെ കേന്ദ്ര ഐടി മന്ത്രി തളളിക്കളയുന്നത്. ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇത് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോന്ന ശക്തമായ നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും അവകാശപ്പെട്ടു. സ്വന്തം ആധാര്‍ കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയാണ് മന്ത്രി ആധാറിന്‍റെ സുരക്ഷിതത്വത്തെ പറ്റി വാചാലനായത്. 

ആധാര്‍ വ്യാപകമായതോടെ കേന്ദ്ര പദ്ധതികള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാനായി. ഇടനിലക്കാരെ ഒഴിവാക്കുക വഴി അമ്പതിനായിരം കോടി രൂപയുടെ ലാഭമുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുന്നതടക്കം കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കൊച്ചിയില്‍ നടത്തിയ സംവാദത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്ര സ്ഥാപനമായ എസ്ടിപിഐയായിരുന്നു പരിപാടിയുടെ സംഘാടകര്‍.കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജനും സംവാദത്തില്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :