E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ടിപി വധക്കേസിലെ പ്രതികൾക്ക് പൂജപ്പുര ജയിലിൽ സുഖ ചികിൽസ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tvm-jail
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പൂജപ്പുര സെൻട്രൽ ജയിൽ ആശുപത്രിയിൽ സുഖ ചികിൽസ. ഉദ്യോഗസ്ഥരിലും സഹതടവുകാരിലും ഇതു കടുത്ത അമർഷം ഉളവാക്കിയിട്ടുണ്ട്.ട്രൗസർ മനോജ് എന്ന മനോജ്, അണ്ണൻ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. ഇതിൽ മനോജിനെ അടുത്തിടെ ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ജയിൽ ആശുപത്രിയിലാക്കി. ഇതിനിടെ ഇയാൾക്കു രണ്ടു പ്രാവശ്യം അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു വീണ്ടും ശ്രീചിത്രയിൽ കൊണ്ടു പോയി പരിശോധന നടത്തി.

തിരികെ വന്നപ്പോൾ വീണ്ടും ജയിൽ ആശുപത്രിയിലാക്കി. തുടർന്ന് ആശുപത്രിയിൽ മനോജിനെ സഹായിക്കാനും വസ്ത്രങ്ങൾ കഴുകാനും കുളിപ്പിക്കാനുമൊക്കെയായി ഒരു തടവുകാരനെ സ്ഥിരം സഹായിയായി നിയമിച്ചു. അതിനിടെ കൂട്ടു പ്രതികളായ സിജിത്തിനും റഫീക്കിനും കൂടി മനോജിനെ സഹായിക്കണമെന്നു മോഹം. തുടർന്നു സിപിഎം നേതൃത്വത്തിലുള്ള ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഇവരെയും ജയിൽ ആശുപത്രിയിലേക്കു മാറ്റാൻ ജയിൽ ഉന്നതരോട് ആവശ്യപ്പെട്ടു. രോഗമില്ലാത്ത ഇവരെ എങ്ങനെ ആശുപത്രിയിലാക്കുമെന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തി ഉണ്ടായില്ല. 

രണ്ടു പേരെയും ആശുപത്രിയിലാക്കി. ഇപ്പോൾ ഇവരും മനോജിനൊപ്പം ജയിൽ ആശുപത്രിയിലാണ് ഊണും കിടപ്പുമെല്ലാം. അവിടെ രണ്ടു ബ്ലോക്കുണ്ട്. രണ്ടിലും ഫാനും ടിവിയും കട്ടിലുമൊക്കെയുണ്ട്.രോഗികൾ ആയതിനാൽ പ്രത്യേക ഭക്ഷണമാണ് ഇവർക്കെല്ലാം നൽകുന്നത്. ജയിൽ രേഖകളിൽ റഫീക്കും സിജിത്തും ജയിലിനുള്ളിൽ തോട്ടത്തിലെ പണിക്കാരായാണു കാണിച്ചിട്ടുള്ളത്. അതിനാൽ ശമ്പളം കൃത്യമായി കിട്ടുന്നുമുണ്ട്. സർക്കാരിന്റെയും സിപിഎമ്മിന്റെയും പൂർണ പിന്തുണ ഉള്ളതിനാൽ ഇതൊക്കെ ചോദ്യം ചെയ്യാൻ മറ്റു ജയിൽ ഉദ്യോഗസ്ഥരോ തടവുകാരോ ധൈര്യപ്പെടുന്നില്ല. 

മാത്രമല്ല, ഏതാനും നാൾ മുൻപു ജയിൽ ആശുപത്രിയിൽ ക്യൂ തെറ്റിച്ചു മരുന്നു വാങ്ങാനെത്തിയ സിജിത്തിനെ വിലക്കിയ ജയിൽ ഹെഡ് വാർഡറെ ഇയാൾ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിനു നേരിട്ടു പരാതി നൽകിയെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. വിവിധ ജയിലുകളിൽ നിന്നു ശിക്ഷാ ഇളവു നൽകി വിട്ടയ്ക്കുന്ന തടവുകാരുടെ പട്ടികയിൽ ഇവരെയും ഇപ്പോൾ സർക്കാർ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. അതിനാൽ ‘സൽസ്വഭാവികളായാണ്’ ആശുപത്രിയിൽ ഇവരുടെ നടപ്പും കിടപ്പുമെല്ലാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :