E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കതിരൂര്‍ മനോജ് കേസിലെ പ്രതികളെ കൈയാമം വച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ കൈയാമം വച്ചതിന് പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. എറണാകുളം എ.ആര്‍ ക്യാമ്പിലെ പതിനാറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മനുഷ്യാവകാശ ലംഘനം ആരോപിച്ച്, മെമ്മോ നല്‍കിയത്. സിപിഎം നേതൃത്വത്തിന്‍റെ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. 

കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ ഈ മാസം ഇരുപത്തിയഞ്ചിന് എറണാകുളം സിബിഐ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണിത്. കൊലക്കേസ് പ്രതികളെ കൈവിലങ്ങണിയിച്ച് കൊണ്ടു പോയ ഈ നടപടിയുടെ പേരിലാണ് കൊച്ചി എആര്‍ ക്യാമ്പിലെ ഒരു എസ്ഐയ്ക്കും പതിനഞ്ച് പൊലീസുകാര്‍ക്കും അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് മെമ്മൊ നല്‍കിയത്. 

കൊലക്കേസ് പ്രതികളെന്ന കാരണം കണക്കിലെടുത്താണ് പ്രതികളെ കൈയാമം അണിയിച്ചത്. എന്നാല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മനുഷ്യാവകാലംഘനത്തിന്‍റെ സാധ്യതകള്‍ ഉണ്ടാകാതെ നോക്കുന്നതില്‍ വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മെമ്മോ. 

നിസാരമായ കേസുകളില്‍ പ്രതികളായവരെ പോലും കോടതിയിലെത്തിക്കുമ്പോള്‍ കൈവിലങ്ങണിയിക്കാറുണ്ടെന്നിരിക്കെയാണ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ചതില്‍ പൊലീസ് ഉന്നതര്‍ മനുഷ്യാവകാശ ലംഘനം കണ്ടെത്തിയത്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് നടപടിക്കു പിന്നിലെന്ന സൂചനകളും ശക്തമാണ്. 

കോടതിയിലേക്ക് കൊണ്ടു വരുമ്പോഴും തിരിച്ചിറക്കുമ്പോഴും കൈവിലങ്ങണിയിച്ചിരുന്നെങ്കിലും പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാഹനത്തിനുളളില്‍ വച്ച് വിലങ്ങ് അഴിച്ചു മാറ്റിയിരുന്നു.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാണ്. ഗൂഡാലോചന കേസ് പ്രതിയായ ജയരാജനടക്കം ഒമ്പതു പേര്‍ക്ക് കേസില്‍ ജാമ്യം കിട്ടിയിരുന്നു. മറ്റ് പതിനാറ് പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് നേതാവായ കതിരൂര്‍ മനോജിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി വെട്ടിയും കുത്തിയും കൊന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :