E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്രധാനമന്ത്രി എത്തും; മെട്രോ ഉദ്ഘാടനം മികവുറ്റതാക്കാൻ കെഎംആര്‍എല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രധാനമന്ത്രിയെത്തുെമന്ന് ഉറപ്പായതോടെ മെട്രോ ഉദ്ഘാടന ചടങ്ങ് മികവുറ്റതാക്കാന്‍ കെഎംആര്‍എല്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നലെ രാത്രിയാണ് മെട്രോ ഉദ്ഘാടനം ചെയ്യാനുളള സംസ്ഥാനത്തിന്‍റെ ക്ഷണം സ്വീകരിച്ചു കൊണ്ടുളള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിയുെട ഓഫിസിന് കൈമാറിയത്. ജൂണ്‍ പതിനേഴിന് ആലുവയിലാവും ഉദ്ഘാടനം. 

നിര്‍മാണ ഘട്ടങ്ങളിലൊന്നും ഉണ്ടാകാതിരുന്ന വിവാദമാണ് മെട്രോയുടെ ഉദ്ഘാടന തീയതിയെ ചൊല്ലി ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കും മുമ്പ് തന്നെ മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചെന്നും ഇത് പ്രധാനമന്ത്രിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നുമുളള ബിജെപി നേതാക്കളുടെ ആരോപണം കടുത്ത ആശയക്കുഴപ്പവും വാദപ്രതിവാദങ്ങളും ഉയരാന്‍ ഇടയാക്കി. എന്നാല്‍ ജൂണ്‍ 17ന് മെട്രോ ഉദ്ഘാടനത്തിനെത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയച്ചതോടെ ഈ വിവാദങ്ങള്‍ക്കു കൂടി അവസാനമായെന്ന ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും.

ആലുവയിലാവും പ്രധാനമന്ത്രി മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടന സമ്മേളനത്തിനു േശഷം പ്രധാനമന്ത്രിയെയും കൂടി പങ്കെടുപ്പിച്ചു കൊണ്ട് മെട്രോ യാത്രയും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. സുരക്ഷാ ഏജന്‍സികളുടെ നിലപാട് കൂടി കണക്കിലെടുത്താവും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. 

ആലുവ മുതല്‍ പാലാരിവട്ടം വരെയുളള പതിമൂന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ പതിനൊന്ന് മെട്രോ സ്റ്റേഷനുകളാണ് ഉളളത്. ഇവയെല്ലാം സര്‍വീസ് നടത്താന്‍ പാകത്തില്‍ സജ്ജമായിക്കഴിഞ്ഞെന്ന് കെഎംആര്‍എല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇടപ്പളളിയടക്കം ചില സ്റ്റേഷനുകളില്‍ അവസാനവട്ട മിനുക്കു പണികള്‍ ഇപ്പോഴും ബാക്കിയാണ്. ഉദ്ഘാടനത്തിനു മുമ്പ് ഈ പണികളും പൂര്‍ത്തിയാക്കാനാകുമെന്നാണ് കെഎംആര്‍എലിന്‍റെ പ്രതീക്ഷ. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ പാര്‍ക്കിങ് സൗകര്യങ്ങളെ ചൊല്ലിയുളള ആശങ്ക മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :