സ്കൂള്‍ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ കണ്ടെത്തല്‍. ബസ് ഡ്രൈവറെ പ്രതിയാക്കാന്‍ പൊലീസുകാർ ഗൂഢാലോചന നടത്തി.
പ്രതിക്ക് ക്രൂരമർദനമേറ്റതിനും തെളിവുണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അതോറിറ്റി വ്യക്തമാക്കി. മർദനമേറ്റ ഡ്രൈവർക്ക് 10ലക്ഷം നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്.