സംസ്ഥാനം ജോലി നല്കിയാല് അതിനാകും തന്റെ ആദ്യ പരിഗണനയെന്ന് ഫുട്ബോള്‍ താരം സി.കെ.വിനീത്. ഏജീസ് ഓഫീസ് തിരിച്ചുവിളിച്ചാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് മടിയില്ല. പക്ഷെ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ അവിടെ ചിലര്‍ക്കെങ്കിലും തന്നോട് വിരോധമുണ്ടാകാം. ഏജീസ് ഓഫീസില്‍ ജോലിയെടുക്കാതെ താന്‍ ശമ്പളം വാങ്ങിയിട്ടില്ലെന്നും വിനീത് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
Advertisement