മോദിക്കെതിരായ കോണ്‍ഗ്രസ് ഇടതു ഐക്യത്തിനു തടസം കേരളത്തിലെ സിപിഎം നേതൃത്വമെന്ന കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിനു ഭാവിയില്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനൊപ്പം നില്‍ക്കേണ്ടി വരും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകുവെന്നും ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിലപാടെടുക്കുന്പോഴാണ് ദേശീയ രാഷ്ട്രീയത്തില്‍ മോദിയക്കെതിരെ രൂപം കൊള്ളുന്ന െഎക്യനീക്കങ്ങള്ക്ക് തടസം സിപിഎം കേരളഘടകമാണെന്ന് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തല്‍. ബംഗാള്‍ ഘടകം ക്ഷയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തില്‍ സ്വാധീനം ചെലുത്തുന്നത് കേരള ഘടകമാണെന്ന് ചൂണ്ടിക്കാട്ടിയ ആന്റണി ദേശീയ തലത്തിലെ ഇടതു കോണ്‍ഗ്രസ് െഎക്യത്തിനുള്ള ഏക പ്രതിബന്ധം സിപിഎം സംസ്ഥാനനേതൃത്വമാണെന്ന് വിമര്‍ശിക്കുന്നു.
സംസ്ഥാനത്ത് വിയോജിപ്പുകളുള്ളപ്പോള്‍ തന്നെ പൊതുശത്രുവിനെതിരെ ദേശീയ തലത്തില്‍ ഒന്നിക്കാമെന്നതിന് ഉദാഹരണമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം തമ്മിലുള്ള സഹകരണം ആന്റണി എടുത്തുപറയുന്നു. എന്നാല്‍ അധികകാലം സിപിഎം സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തെ െഎക്യത്തില്‍ നിന്ന് തടയാനാകില്ല. ബിജെപി വിരുദ്ധ കൂട്ടായ്മ ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂവെന്ന് എകെ ആന്റണി അറിയിച്ചു.