E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

പയ്യന്നൂര്‍ കൊലപാതക കേസില്‍ മുഖ്യപ്രതി പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ സി.വി. അനൂപിനെയാണ് പൊലീസ് രാത്രിയില്‍ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. 

ബിജു കൊലക്കേസിലെ മുഖ്യപ്രതി അനൂപിനെ രാത്രിയില്‍ പിടികൂടിയെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ അനൂപ് നേതാക്കള്‍ക്കൊപ്പം അന്വേഷണസംഘത്തിനുമുമ്പാകെ ഹാജരാകുകയായിരുന്നെന്നാണ് സൂചന.ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘത്തിലെ മുഖ്യപ്രതിയാണ് അനൂപെന്ന് പൊലീസ് പറഞ്ഞു. റിനീഷ് ,ജ്യോതിഷ് ,സത്യന്‍ , ജിതിന്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. റിനീഷും അനൂപും സത്യനുമാണ് കൊലപാതകത്തിന് നേതൃത്വത്വം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഴംഗകൊലയാളി സംഘത്തിലെ ഒരു പ്രതി പ്രജീഷ് പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നിരുന്നു. പ്രജീഷ് ഉള്‍പ്പെടെ രണ്ടു പേരെ ഇനി പിടികൂടാനുണ്ട്. ഏപ്രില്‍ ഇരുപത്തിയഞ്ചിന് ഇന്നോവ കാര്‍ വാടകക്കെടുത്ത് സംഘം പലതവണ ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ മുട്ടത്തുവെച്ച് സുഹൃത്ത് രാജേഷിന്‍റെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററും സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റി അംഗവുമായി അനൂപ് പിടിയിലായതോടെ സിപിഎം നിലപാടും നിര്‍ണായകമായി. കുന്നുരുവിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്‍റെ കൊലപാതകം എന്ന് ചൂണ്ടിക്കാണിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ്നീക്കം. എന്നാല്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :