തലവൂർ പള്ളിസെമിത്തേരിയിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഒന്നരമാസം മുൻപു മരിച്ച എണ്പത്തെട്ടുകാരിയായ കുഞ്ഞേലിയുടെ മൃതദേഹമാണ് കുടുംബവീടിനു പിന്നിൽ കണ്ടെത്തിയത്. ഇന്നു രാവിലെ പള്ളി സെമിത്തേരിയിൽ എത്തിയവരാണ് കല്ലറ ഇളക്കിയതായി സംശയം പ്രകടപ്പിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം സെമിത്തേരിയിൽ നിന്നു കാണാതായെന്നു ബോധ്യപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വീടിനു സമീപത്ത് നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.