ഒറ്റയ്ക്ക് വളരുന്ന മരമല്ല സന്തോഷം എന്ന തിരിച്ചറിവാണ് മലയാളികള്ക്കുണ്ടാകേണ്ടതെന്ന് സാഹിത്യകാരന് സി.രാധാകൃഷ്ണന്. പങ്കുവയ്ക്കല്‍ പ്രോല്‍സാഹിപ്പിക്കുന്ന കൂടുതല്‍ പൊതുവേദികള്‍ രൂപീകരിക്കപ്പെടണം. അതിലൂടെ, നഷ്ടപ്പെട്ട സന്തോഷം മലയാളി സമൂഹത്തിന് തിരിച്ചു പിടിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ പശ്ചാത്തലത്തിലാണ് സി.രാധാകൃഷ്ണന് തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
പുതിയ കാലത്തിന്റെ സന്തോഷത്തെ ഇങ്ങനെ നിര്‍വചിക്കുന്ന എഴുത്തുകാരന്, എല്ലാം മറന്ന് സന്തോഷിക്കുന്ന മലയാളികളുടെ എണ്ണം വല്ലാതെ കുറഞ്ഞു പോയെന്ന പക്ഷക്കാരനാണ്. വിഭാഗീയതയുടെയും മല്‍സരങ്ങളുടെയും അറകളില്‍ കുടുങ്ങി സന്തോഷം മറന്നു തുടങ്ങിയ മലയാളിയോട് സി ഇങ്ങനെ പറയുന്നു.
എങ്കിലും സന്തോഷം നിറഞ്ഞ കൂട്ടമായി മലയാളി സമൂഹത്തിന് മാറാന്‍ കഴിയുമെന്ന കാര്യത്തില്‍ മലയാളികളുടെ പ്രിയ എഴുത്തുകാരന് സംശയമൊട്ടുമില്ല.