തെരുവുനായ മൂലം ജീവന് നഷ്ടമായ കാനറ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ധന്യമോള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ബൈക്കിനുകുറുകെ തെരുവുനായ ചാടിയതിനെത്തുടര്‍ന്ന് സാരമായി പരുക്കേറ്റ ധന്യ ചികില്‍സയിലായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
പള്ളിപ്പുറം കൃഷി ഓഫീസിനു സമീപത്തുവച്ചാണ് രാജീവും ധന്യയും അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തലയിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ ബൈക്കിനു കുറുകെ തെരുവുനായ ചാടി. റോഡില്‍ തലയടിച്ചുവീണ ധന്യയെ ഉടന്‍തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രകൃയക്ക് വിധേയമാക്കിയെങ്കിലും തലച്ചോറിന് ക്ഷതമേറ്റതിനാല് ജീവന് രക്ഷിക്കാനായില്ല. കാനറാ ബാങ്ക് കൊച്ചി ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു മരിച്ച ധന്യ.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി കാണാന്‍ നാട് തടിച്ചുകൂടി. ഏഴുമാസം മുമ്പാണ് പാണാവള്ളി സ്വദേശി രാജീവിനെ വിവാഹം കഴിച്ചത്. അപകടത്തില്‍ രാജീവിനും പരുക്കേറ്റു.