E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മെട്രോ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കണമെന്ന് ടോണി ചമ്മണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ ഇടപെടലുകള്‍ മെട്രോയുടെ പൂര്‍ത്തീകരണത്തിന് സഹായകരമായി എന്നാണ് ടോണി ചമ്മണിയുടെ വാദം. 

മെട്രോയ്ക്കായി കേന്ദ്രാംഗീകാരം നേടിയതു മുതല്‍ പദ്ധതിയുടെ എണ്‍പത് ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണെന്ന വാദമാണ് കൊച്ചി മുന്‍മേയര്‍ ഉയര്‍ത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ ഇടപെടലുകളാണ് മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ കാരണമായതെന്നും ടോണി ചമ്മണി പറയുന്നു. ഈ സാഹചര്യത്തില്‍ മെട്രോ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാതിരുന്നാല്‍ അത് അനുചിതമാകുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വിശദീകരണം. 

മെട്രോ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ ചൊല്ലിയുണ്ടായ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് പുതിയ വിവാദത്തിനു തിരികൊളുത്തി മുന്‍ മേയറുടെ കത്ത്. മെട്രോയുടെ ക്രഡിറ്റ് ഉമ്മന്‍ചാണ്ടിക്കും രണ്ടാം യുപിഎ സര്‍ക്കാരിനും മാത്രം അവകാശപ്പെട്ടതാണെന്ന വാദവുമായി എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :