E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആരാണ് ‘മാക്രിക്കൂട്ടം’? സുരേഷ് ഗോപിയുടേത് എന്തു ഭാഷ?: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sureshgopi-pinarayi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ഇടതു–വലതു സഖ്യങ്ങൾ തടസ്സം നിൽക്കുന്നു, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ല തുടങ്ങിയ സുരേഷ് ഗോപിയുടെ വിമർശനങ്ങളോ‍ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാളികൾ ഏറെയുള്ള മുംബൈ പൻവേലിലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണം നടത്തുമ്പോഴാണ് സുരേഷ് ഗോപി വിവാദ പരാമർശങ്ങൾ നടത്തിയത്.

മുംബൈയിൽ ചെന്ന് സുരേഷ് ഗോപി കേരളത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. സുരേഷ് ഗോപി കുറച്ചുകൂടി രാഷ്ട്രീയ പക്വത കാണിക്കണം. കേരളത്തിന്റെ വികസനോന്മുഖ അജൻഡയെ മാനിക്കാൻ സുരേഷ് ഗോപി തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എംപി ഫണ്ടായി ലഭിച്ച അഞ്ചു കോടി രൂപയിൽ, ഒരു കോടിയിൽ താഴെയാണ് ചെലവഴിച്ചതെന്ന വിമർശനത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് ഇടതു–വലതു സഖ്യങ്ങൾ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് തടസ്സം നിൽക്കുകയാണെന്ന് സുരേഷ് ഗോപി ആരോപിച്ചത്. എന്നാൽ, എംപി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളിൽ ദുരനുഭവമുണ്ടായോ? – മുഖ്യമന്ത്രി ചോദിച്ചു. എംപി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അതു പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ലെന്ന സുരേഷ് ഗോപിയുടെ വിമർശനത്തോട് മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ: കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബിജെപി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ് - പിണറായി കുറിച്ചു.

കണ്ണൂരിലെ അക്രമങ്ങൾ എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുമ്പോഴും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂവെന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ സംയമനം പാലിച്ചാൽ കണ്ണൂരിൽ സംഘർഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോൾ നടക്കുന്ന സമാധാനശ്രമങ്ങൾ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് ആർജവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :